ദേശീയ പണിമുടക്ക്; ആലപ്പുഴയില്‍ നൊബേല്‍ ജേതാവ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് തടഞ്ഞു

ആലപ്പുഴ: ആലപ്പുഴയില്‍ നൊബേല്‍ ജേതാവ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് തടഞ്ഞു. രസതന്ത്ര നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ബോട്ടാണ് തടഞ്ഞത്‌. ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ബോട്ട് തടഞ്ഞത്.

ആര്‍ ബ്ലോക്കില്‍ വച്ച് രാവിലെ 11 മണിയോടെ ആണ് സംഭവം. രണ്ട് മണിക്കൂറോളം ഹൗസ് ബോട്ട് തടഞ്ഞുവെച്ചു.

2013 ലായിരുന്നു മൈക്കല്‍ ലെവിറ്റ് രസതന്ത്ര നൊബേല്‍ നേടിയത്. വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സമരാനുകൂലികള്‍ വാക്ക് പാലിച്ചില്ല.

Top