തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന് ലൈസന്‍സ് ഇല്ല, പ്രവര്‍ത്തിച്ചത് 6 വര്‍ഷത്തോളം

ആലപ്പുഴ: വേമ്പനാട്ടുകായലില്‍ തീപിടുത്തമുണ്ടായ ഹൗസ്‌ബോട്ടിന് ലൈസന്‍സില്ല. 2013ല്‍ താല്‍ക്കാലിക ലൈസന്‍സ് മാത്രമാണുണ്ടായിരുന്നതെന്നും പിന്നീട് ബോട്ട് രണ്ട് പേര്‍ വാങ്ങിയെങ്കിലും ലൈസന്‍സ് പുതുക്കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

അനുമതിയില്ലാതെ ആറുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ടിന്റെ യഥാര്‍ത്ഥ ഉടമയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് കോട്ടയം കുമരകത്ത് നിന്ന് വിനോദ സഞ്ചാരികളുമായി യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിന് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.

തുടര്‍ന്ന് സ്പീഡ് ബോട്ടുകളില്‍ ഇവരെ സുരക്ഷിതമായി മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Top