വേമ്പനാട്ട് കായലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണല്‍ ഭാഗത്താണ് സംഭവം. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

ബോട്ടില്‍ ഉണ്ടായിരുന്നവരെ സ്പീഡ് ബോട്ടുകളില്‍ സുരക്ഷിതമായി മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Top