ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരി മരിച്ച നിലയില്‍

dead body

ആലപ്പുഴ: ആലപ്പുഴയിലെ ആശുപത്രി ജീവനക്കാരി മരിച്ച നിലയില്‍. ആലപ്പുഴ കാര്‍ത്തിക പള്ളി ആയുര്‍വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്ന് കടത്തിയെന്ന പരാതിയില്‍ ആശുപത്രിയില്‍ ഇന്നലെ പരിശോധന നടന്നിരുന്നു.

മരുന്നുകളുടെ എണ്ണത്തില്‍ കുറവുള്ളതായി കണ്ടെത്തി. ഡോക്ടറെ കൂടാതെ ആശുപത്രിയില്‍ അരുണ മാത്രമാണ് ജോലിക്കായി ഉള്ളത്. മരുന്ന് കടത്തലില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതാവാം ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. തൃക്കുന്നുപുഴ പോലീസ് അന്വേഷണം തുടങ്ങി.

Top