അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി;നേത്രാവതി, മെമു ട്രെയിനുകള്‍ പിടിച്ചിട്ടു

train

ആലപ്പുഴ: ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. അമ്പലപ്പുഴയില്‍ പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്.

ഇതേതുടര്‍ന്നു അമ്പലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്. നേത്രാവതി, മെമു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. പാളം ശരിയാക്കാനുള്ള സംഘം അമ്പലപ്പുഴയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

Top