സബ് ജൂനിയര്‍ വിഭാഗം റിലേ മല്‍സരത്തില്‍ അവിശ്വസനീയ സ്വര്‍ണംനേട്ടവുമായി ആലപ്പുഴ

ബ് ജൂനിയര്‍ വിഭാഗം റിലേ മല്‍സരത്തില്‍ അവിശ്വസനീയ സ്വര്‍ണംനേട്ടമാണ് ആലപ്പുഴ സ്വന്തമാക്കിയത്. ശങ്കര്‍ പി. ഷിബു , അമന്‍ ബിനോയ്, ഫാരിസ് റിനാഷ്, ഫെബിന്‍ പി.ബി ടീമിന്റേതാണ് നേട്ടം. റിലേയില്‍ ആദ്യമായാണ് ആലപ്പുഴ സ്വര്‍ണം നേടുന്നത്.

സ്വര്‍ണം നേടിയ ആഹ്ലാദത്തില്‍ ചിലര്‍ സ്വന്തം പേര് വരെ മറന്നു പോയി. ഒന്നാമതെത്താനുള്ള പരിശീലനം എങ്ങനെ എന്ന് ചോദിച്ചാല്‍ ഇവര്‍ ഇങ്ങനെ പറയും. ആലപ്പുഴയിലെ താരങ്ങള്‍ക്ക് പരിശീലനത്തിനൊരു ട്രാക്ക് അതാണ് ഇവരുടെ ആഗ്രഹം.

അപ്രതീക്ഷിതമായി കിട്ടിയ സ്വര്‍ണത്തിന്റെ ഞെട്ടലിലാണീ കുട്ടിത്താരങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാ തലത്തിലെ ഔട്ടായ ടീമാണ് ഇക്കുറി ഫസ്റ്റടിച്ചത്.

 

 

 

Top