ആലപ്പുഴ കുടിവെള്ള പദ്ധതി; സമഗ്ര അന്വേഷണം വേണം; പ്രതിഷേധം ശക്തമാക്കി സിപിഐ

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിഷേധം ശക്തമാക്കി സിപിഐ. ജല അതോറിറ്റി എംഡിയെ മാത്രം സ്ഥലംമാറ്റി അഴിമതിക്ക് നടത്തിയ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ് പറഞ്ഞു.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകള്‍ കയറി പദ്ധതിയുടെ ഗുണഭോക്താക്കളുള്ള ആലപ്പുഴ നഗരസഭയിലെയും എട്ടു പഞ്ചായത്തുകളിലെയും എല്ലാ വീടുകളും കയറി ഒപ്പ് ശേഖരണം തുടങ്ങി. തുടര്‍ന്ന് നിവേദനം മുഖ്യമന്ത്രിക്ക് നല്‍കും. പാലാരിവട്ടത്തെക്കാള്‍ വലിയ അഴിമതിയാണ് ആലപ്പുഴയിലെ കുടിവെള്ള പദ്ധതിയില്‍ നടന്നതെന്നും സിപിഐ ആവര്‍ത്തിക്കുന്നു.

പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ഓരോന്നായി പുറത്തുവന്നതോടെ ജല അതോറിറ്റി എംഡിയെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ കരാറുകാരനെ സംരക്ഷിക്കുന്നതടക്കം വഴിവിട്ട നീക്കങ്ങള്‍ക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരിലേക്ക് നടപടികള്‍ നീങ്ങിയില്ല. മന്ത്രി പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയും നിലച്ചപോലെയാണ്.

Top