ട്രാക്കിലേക്ക് മരം വീണു; ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: ട്രാക്കിലേക്ക് മരം വീണ് ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ റെയില്‍വേ സേറ്റേഷന് സമീപം മാളികമുക്ക് റെയില്‍ക്രോസിന് അടുത്ത് ഇലക്ട്രിക് ലൈനിലേക്ക് മരം വീഴുകയായിരുന്നു. ഇതോടെ തീരദേശപാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

ഉടന്‍ തന്നെ തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്ന് റിക്കവറി വാന്‍ എത്തി രാവിലെ ആറരയോടെ മരം നീക്കി ഇലക്ട്രിക് ലൈനിലെ അറ്റകുറ്റപ്പണി നടത്തി. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് അടക്കം മൂന്നു ട്രെയിനുകള്‍ പിടിച്ചിട്ടു.ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബാംഗ്ലൂര്‍-കൊച്ചുവേളി ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു

Top