ആലപ്പുഴയില്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

robbery

ആലപ്പുഴ: ആലപ്പുഴയിലെ വള്ളിക്കുന്നത്ത് വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രിയില്‍ പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്ത് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top