ആലപ്പുഴ വാഹനാപകടത്തില്‍ ദുരൂഹത ; മൃതദേഹം കണ്ടെത്തിയത് 15 കിലോമീറ്റര്‍ അകലെ

Road accident

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ പുലര്‍ച്ചെ വാഹനാപകടത്തില്‍ കലവൂര്‍ സ്വദേശി മരിച്ചതില്‍ ദുരൂഹത.

അപകട സ്ഥലത്തു നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡ് ഉടമ സുനില്‍കുമാറി(48)നെ 15 കിലോമീറ്റര്‍ അകലെ പുന്നപ്രയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നഗ്‌നമായ നിലയിലാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

അപകടം നടന്ന സ്ഥലത്തു നിന്ന് 15 കിലോമീറ്റര്‍ അകലെ മൃതദേഹം എങ്ങനെ എത്തി എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്, ഇത് പൊലീസ് അന്വേഷിച്ചു വരികയാണ്.

അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്നതിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചതാണോ എന്നും അപകടമുണ്ടാക്കിയ വാഹനത്തില്‍ കുടുങ്ങി ഇവിടെ വരെ എത്തിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Top