പുളിങ്കുന്നില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ: പുളിങ്കുന്നില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടമുണ്ടായത്. പടക്ക നിര്‍മ്മാണ ശാലയുടെ ഷെഡുകളാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

ചങ്ങനാശ്ശേരി, ആലപ്പുഴ, തകഴി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

Top