കഞ്ചാവ് സംഘം പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

ആലപ്പുഴ: കായംകുളത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന് നേരെയാണ് കഞ്ചാവ് സംഘം സ്‌പ്രേ ഉപയോഗിച്ചത്. വൈകീട്ട് 5 മണിയോടെ ആയിരുന്നു സംഭവം.
സംഭവത്തില്‍ ഷാഫി എന്ന പൊലീസുകാരന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷാഫിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുമുണ്ടെന്നുമാണ് വിവരം. കായംകുളം സ്വദേശി ഇര്‍ഫാന്‍ ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ പിടികിട്ടിയിട്ടില്ല.

Top