നൂറനാട് സംഘർഷം: 9 സിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ: നൂറനാട് സി പി ഐ – കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒന്പത് പേർ കൂടി അറസ്റ്റിലായി. കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമായാണ് അറസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ എഐവൈഎഫിന്റ് രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്‍റുമാരും ഉള്‍പ്പെടുന്നു.

കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ 9 സിപിഐ- എഐവൈഎഫ് നേതാക്കൾ കൂടി അറസ്റ്റിലായതോടെ ആകെ പിടിയിലായ സിപിഐക്കാരുടെ എണ്ണം 11 ആയി. എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവൻ, എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിൻദാസ്, മാവേലിക്കര മണ്ഡലം പ്രസിഡന്‍റ് അംജാദ്, ഷാനു മസുദ് അനുകരക്കാട് ,മുരളികൃഷ്ണൻ, അരുൺ കരിമുളയ്ക്കൽ എന്നിവരും പിടിയലായവരില്‍ ഉള്‍പ്പെടുന്നു.

പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Top