ആലപ്പുഴ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ ലോകത്ത് എവിടെ പോയി ഒളിച്ചാലും പിടികൂടുമെന്ന് മന്ത്രി

Saji Cherian

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ് ഷാന്‍, ഒ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ കൊലപാതകത്തിലെ പ്രതികള്‍ ലോകത്ത് എവിടെ പോയാലും പിടികൂടുമെന്ന് മന്ത്രി സജി ചെറിയാന്‍. സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നും, വീഴ്ച വന്നു എന്ന് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെയന്നും, പ്രതികളെ സംരക്ഷിക്കാന്‍ രണ്ട് സംഘടനകളും ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എ.എം ആരിഫ് , സലാം, എന്നിവര്‍ക്കെതിരായ ബി.ജെ.പി ആരോപണങ്ങളെയും മന്ത്രി ശക്തമായി വിമര്‍ശിച്ചു. രണ്ട് നേതാക്കളും തീവ്ര സംഘടനകള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരല്ലെന്നും കമ്മ്യൂണിസ്റ്റ് നേതാക്കളാണെന്നും, തോന്ന്യാസം പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Top