ആലപ്പുഴയില്‍ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ വെട്ടിക്കൊന്നു

ആലപ്പുഴ : തുമ്പോളിയില്‍ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ വെട്ടിക്കൊന്നു. വികാസ്, ജസ്റ്റിന്‍ സോനു എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.

തുമ്പോളി സാബു വധക്കേസിലെ പ്രതികളാണ് ഇരുവരും. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നില്‍ അഞ്ച് പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരും ഗുണ്ടകളാണെന്നാണ് വിവരം.

Top