തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്.

ഒരാഴ്ചയ്ക്കുള്ളില്‍ റിസോര്‍ട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചത്.

അതേസമയം കൈയേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.

റിസോര്‍ട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പും നഗരസഭ റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ഹാജരാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Top