തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭയുടെ വക വന്‍ നികുതി ഇളവ്

thomas chandy

ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ നല്‍കിയത് വന്‍ നികുതി ഇളവ്.

തോമസ് ചാണ്ടിയുടെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഫയലുകള്‍ തിരിച്ചുവന്നതില്‍ വന്‍ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ നികുതി ഇളവ് നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നത്.

നികുതി ഇളവ് നല്‍കാന്‍ സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കിയത് 2004 ലെ യുഡിഎഫ് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഓര്‍ഡര്‍ നഗരസഭ അംഗീകരിക്കുകയായിരുന്നു.

2004 ല്‍ ലേക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും, ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടതുണ്ട് എന്നും കാണിച്ച് തോമസ് ചാണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് അന്നത്തെ നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതി അംഗീകരിക്കുകയായിരുന്നു.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയത് വഴി 11 ലക്ഷം രൂപയാണ് ഒരു വര്‍ഷം സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നത്. 90,000 രൂപയായിരുന്നു ലേക്ക് പാലസിന് നികുതി അടക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വഴി, നികുതി 30,000 രൂപയായി കുറയ്ക്കുകയായിരുന്നു.

Top