ആലപ്പുഴ എം.പി എ.എം ആരിഫിന്റെ വാഹനം അപകടത്തിൽപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചാണ് എം.പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് അദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Top