‘ കൈയും കാലും വെട്ടി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കും’, ആലപ്പുഴ എം.എല്‍എയ്ക്ക് വധഭീഷണി

തിരുവനന്തപുരം: ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന് വധഭീഷണിയുമായി കത്ത്. വലത് കൈയും ഇടത് കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും കത്തില്‍ പറയുന്നു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.

എം.എല്‍.എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. എ എ റഹീം, എ എന്‍ ഷംസീര്‍ എന്നീ ഗുണ്ടകളെയും ഇതേ അവസ്ഥയക്ക് വിധേയരാക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

Top