വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെഡി മോഹനന്‍ (72) ആണ് മരിച്ചത്.

കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് മോഹനന്‍. വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജന്റുമാര്‍ക്കൊപ്പം ആലപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം.

Top