ആലപ്പുഴയില്‍ ശക്തമായ മഴ ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ആലപ്പുഴ: ആലപ്പുഴയില്‍ മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എ സി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ചേര്‍ത്തലയില്‍ മരം വീണ് വീട് തകര്‍ന്നു. കണ്ടമംഗലത്ത് ചിറയില്‍ രാജേഷിന്റെ വീടാണ് തകര്‍ന്നത്. ചേര്‍ത്തലയിലും കാവാലത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Top