alappuzha-fishers-strike

ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണത്തില്‍ ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വള്ളവും വലയും നശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഹൈവെ 47ല്‍ കിലോമീറ്ററുകളോളം വാഹനഗതാഗതം സ്തംഭിച്ചു.

ഇന്നലെ രാത്രിയാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനത്തിനുപോയ 12 വള്ളങ്ങള്‍ തകരുകയും മൂന്ന് വള്ളങ്ങള്‍ കാണാതാകുകയും ചെയ്തു. കൂടാതെ വള്ളങ്ങളില്‍ ഉണ്ടായിരുന്ന എഞ്ചിനുകളും വലകളും മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമായി.

വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ നേരത്തെയും ദേശീയപാത ഉപരോധിച്ചിരുന്നു.

Top