സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

Kerala School Kalolsavam 2018

തിരുവനന്തപുരം: ഈ വര്‍ഷം ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കലോത്സവ തിയതിയോ വേദിയോ മാറ്റുന്നത് സംബന്ധിച്ച് മാറ്റം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

കലോത്സവം ഉള്‍പ്പടെയുള്ള വിവിധ മേളകളുടെ തീയതി മാറ്റി വെച്ചന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള അറിയിപ്പ് എത്തിയിരിക്കുന്നത്. ഡിസംബര്‍ 5 മുതല്‍ 9 വരെയായിരിക്കും ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്.

Top