Alappuzha DCC-actor sidique-elecetion

ആലപ്പുഴ: നടന്‍ സിദ്ധിക്കിനെ അരൂരിലെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ്. കെപിസിസിക്ക് നല്‍കിയ ലിസ്റ്റില്‍ സിദ്ദിഖിന്റെ പേരില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. മല്‍സരിക്കാന്‍ യോഗ്യതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരൂരിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത സിദ്ദിഖും നിഷേധിച്ചിട്ടുണ്ട്.

സിദ്ധിക്കിനെ അരൂരില്‍ നിര്‍ത്തി സിപിഎമ്മിലെ സിറ്റിങ് എംഎല്‍എയായ എ.എം. ആരിഫില്‍ നിന്നും മണ്ഡലം പിടിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടലെന്നു വാര്‍ത്തകള്‍ വന്നിരുന്നു.

നടന്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരുന്നു. പത്തനാപുരം മണ്ഡലത്തിലാണ് ജഗദീഷിനെ പരിഗണിക്കുന്നത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ജഗദീഷ് കെപിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തി.

Top