കോവിഡിന് ഗുഡ് ബൈ പറഞ്ഞ് ആലപ്പുഴ; രണ്ട് പേർക്കു കൂടി രോഗം ഭേദമായി

ആലപ്പുഴ: കോവിഡ് സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്കു കൂടി രോഗം ഭേദമായി. ഇവര്‍ വൈകിട്ട് ആശുപത്രി വിട്ടേക്കും. ഇതോടെ ജില്ലയില്‍ രോഗബാധിതര്‍ ഇല്ലാതായി.

ഓറഞ്ച് ബി ഗ്രേഡില്‍ ഉള്‍പ്പെടുന്ന ജില്ലയാണ് ആലപ്പുഴ. അകലവും മറ്റു നിയന്ത്രണങ്ങളും പാലിച്ച് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നതിനുള്ള കടകള്‍ ഉള്‍പ്പെടെ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറന്നു പ്രവര്‍ത്തിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.

Top