ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തീപിടുത്തം; ഷോര്‍ട്‌സര്‍ക്യൂട്ടെന്ന് സൂചന

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തീപിടുത്തമുണ്ടായി. ഷോര്‍ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

രാവിലെ പത്തോടെയായിരുന്നു കളക്ട്രേറ്റ് കെട്ടിടത്തിലെ ഒരു മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഹാളില്‍ മുഴുവന്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. ഓഫീസ് സമയം തുടങ്ങിയ ഉടനെയായിരുന്നു സംഭവം.

Top