ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുകണ്ടത്തില്‍ ജി.രാഹുല്‍ കൃഷ്ണയുടെ മകള്‍ ശിവാംഗിയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു സംഭവം.

സന്ധ്യയ്ക്ക് അമ്മ വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്കിറങ്ങുകയായിരുന്നു. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്. ഇരുട്ടുപരന്നതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല.

ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുല്‍ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നോര്‍ത്ത് പോലീസ് കേസെടുത്തു

Top