കാണാതായ യുവതിയുമായി മടങ്ങുമ്പോള്‍ പൊലീസ് സംഘം അപകടത്തില്‍പ്പെട്ടു; മൂന്നു മരണം

accident

ആലപ്പുഴ: പൊലീസ് സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു പൊലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിനു സമീപമാണ് പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്. അങ്കമാലിയില്‍നിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാര്‍.

കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല(30), കാര്‍ ഡ്രൈവര്‍ നൗഫല്‍, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്. സിവില്‍ പൊലീസ് ഓഫിസര്‍ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാണാതായ ഹസീനയെ കണ്ടെത്തി മടങ്ങും വഴിയാണ് അപകടം. ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Top