ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു;500 ഓളം പക്ഷികള്‍ ചത്തു

birdflue

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗ ബാധയെന്ന് ഉറപ്പിച്ചത്.

പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് കളളിങ് ആരംഭിച്ചു. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് പ്രദേശത്ത് നിന്നും നശിപ്പിച്ചത്. ആലപ്പുഴയിലെ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5 N8 എന്ന വൈറസ് രോഗം നേരത്തെ സ്ഥിരീകരിച്ചത്.

Top