ആലപ്പുഴയും പുന്നമടയും ഒരുങ്ങി ; 65-ാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: 65-ാമത് നെഹ്രുട്രോഫി വള്ളംകളിക്കായി ആലപ്പുഴയും പുന്നമടയും ഒരുങ്ങി.

ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക.

ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് പുന്നമടയിലെ ജലമാമങ്കത്തില്‍ പങ്കെടുക്കുന്നത്.

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫിയെ നെഞ്ചിലേറ്റാന്‍ ആലപ്പുഴയും പുന്നമടക്കായലും പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞു. സ്റ്റാര്‍ട്ടിങ്ങ് – ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്.

20 ചുണ്ടന്‍വള്ളങ്ങളാണ് ജലപോരിനായി ഇറങ്ങുന്നത്. നാല് ചുണ്ടനുകള്‍ പ്രദര്‍ശന മത്സരത്തിലും ഉണ്ടാകും. അഞ്ച് ഹീറ്റ്‌സുകളില്‍ കുറഞ്ഞസമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് ചുണ്ടനുകളായിരിക്കും ഫൈനലില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

Top