സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളില്‍ വര്‍ധന ; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ : ആലപ്പുഴയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം
ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ മാത്രം 87 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 47 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആലപ്പുഴയിലായിരുന്നു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍, ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍, രോഗം സ്ഥിരീകരിച്ച എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള സഹപ്രവര്‍ത്തകരായ 12 പേര്‍, കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒന്‍പത് പേര്‍, എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയില്‍ രണ്ടുപേര്‍, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Top