ആലപ്പുഴ കൈതവനയില്‍ ലോറിയിലിടിച്ച് അപകടം ; കാര്‍ കത്തി നശിച്ചു

accident

ആലപ്പുഴ: നഗരത്തിനടുത്ത് കൈതവന ജംങ്ഷനില്‍ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് അപകടം. സംഭവത്തില്‍ കാര്‍ കത്തിനശിച്ചു. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും കാര്യമായി പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം നടന്നത്. ചങ്ങനാശേരി – ആലപ്പുഴ റോഡില്‍ നിന്നുമെത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്താണ് കാര്‍ വന്നിടിച്ചത്. ഉടന്‍ തന്നെ കാറിന് തീപിടിച്ചു.

Top