ആലപ്പാട്ടെ കരിമണല്‍ ഖനനം; സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു

highcourt

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു.

സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ആലപ്പാട് സ്വദേശി കെഎം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായ സമിതിയാണ് ഖനനം ഉണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായി നടത്തുന്ന ഖനനം അടിയന്തരമായി നിര്‍ത്തി വെക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

Top