ആലപ്പാട്: ഖനനം വര്‍ഷകാലത്ത് മാത്രം നിര്‍ത്തിവച്ചിട്ട് കാര്യമില്ല; നിലപാടിലുറച്ച് സമരസമിതി

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം വര്‍ഷകാലത്ത് നിര്‍ത്തിവയ്ക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സമര സമിതി. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് ആലപ്പാട് ഗ്രാമത്തെ രക്ഷിക്കാന്‍ പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. മുഖ്യമന്ത്രി ആലപ്പാട് സന്ദര്‍ശിക്കണമെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ‘കേരളം ആലപ്പാടേക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. വെള്ളിയാഴ്ച സമരം നൂറാം ദിനത്തിലെത്തും.

ശനിയാഴ്ച ആലപ്പാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കേന്ദ്രികരിച്ച് ഉപവാസം സംഘടിപ്പിച്ചിടുണ്ട്. ശനിയാഴ്ച ചേരുന്ന വിശാല യോഗത്തിന് ശേഷം അടുത്ത ഘട്ട സമരം തീരുമാനിക്കും.

Top