കരിമണല്‍ ഖനനം; പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന്

ആലപ്പാട്: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടത്തുന്ന സമരം നൂറ്റി അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരസമിതി പറയുന്നത്. പഠനവും റിപ്പോര്‍ട്ടും വൈകുന്നതിന് പിന്നില്‍ കെഎംഎംഎല്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പഠന സംഘത്തില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാനമായിട്ടുള്ള ആവശ്യം. പഠനം സംബന്ധിച്ച ഒരു അറിയിപ്പും സമരസമിതിക്ക് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.

മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മുതല്‍ ജലസ്രോതസ്സുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠന വിഷയമാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top