ആലപ്പാട് കരിമണല്‍ ഖനനം ; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യുണല്‍

ഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യുണല്‍. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദമായ വിവരങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top