ചിരി പൂരവുമായി അലന്‍സിയര്‍ ‘ഒരൊന്നൊന്നര പ്രണയകഥ’യില്‍ എത്തുന്നു

ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അലന്‍സിയാര്‍ പരമേസ്വരനായി ചിത്രത്തില്‍ എത്തുന്നു. അലന്‍സിയാറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രം മെയ് 17ന് തിയേറ്ററുകളിലെത്തും. ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

വിനയ്‌ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top