alan-visits-mahija in hospital

തിരുവനന്തപുരം: ഒടുവില്‍ അവനെത്തി മഹിജയെ കാണാന്‍. മകന്‍ നഷ്ടപ്പെട്ട മാതാവിന് വേണ്ടി നിലയുറപ്പിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട ഷാജര്‍ ഖാന്റെയും മിനിയുടെയും ഏകമകന്‍ അലനാണ് ജിഷ്ണുവിന്റെ മാതാവിനെ തേടി ആശുപത്രിയിലെത്തിയത് . .

ജയിലിലടക്കപ്പെട്ട പൊതുപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിനു മുന്നില്‍ എസ് യു സി ഐ യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമരകേന്ദ്രത്തില്‍ നിന്നാണ് മഹിജയുടെ സമരകേന്ദ്രമായ ആശുപത്രിയിലേക്ക് അവന്‍ ഒറ്റക്ക് കടന്നുവന്നത്.

മാതാപിതാക്കള്‍ ജയിലിലായതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം കഴിയുകയാണ് ഈ ഏഴാംക്ലാസുകാരന്‍. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അലന്‍ മെഡിക്കല്‍ കോളജിലെ 14ാം വാര്‍ഡില്‍ നിരാഹാരമനുഷ്ഠിക്കുന്ന മഹിജയെ കാണാനെത്തിയത്.

കണ്ടപാടെ മഹിജ അലനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. വിഷമിക്കേണ്ടെന്നും ഞങ്ങളെല്ലാം
ഒപ്പമുണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. ‘ചെറുപ്പത്തില്‍ ജിഷ്ണുവിനെ കാണാനും മോനെപ്പോലെയായിരുന്നു, അതേ മുടിയും മുഖവും…’ മഹിജ നിറമിഴിയോടെ പറഞ്ഞു.

Top