‘യുഎപിഎ കേസ്’; യുവാക്കള്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോഴിക്കോട്: പന്തീരങ്കാവ് പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കള്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടിയില്‍ വ്യക്തമാക്കി. മാത്രമല്ല അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാം പ്രതിയെ ഇനിയും കിട്ടിയിട്ടില്ല. അയാളുടെ പേരില്‍ 5 യുഎപിഎ കേസുകളും 5 മറ്റു കേസുകളും ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

അറസ്റ്റിലായ യുവാക്കളില്‍ നിന്നും പിടികൂടിയ പെന്‍ഡ്രൈവില്‍ നിന്നുമുള്ള വിവരങ്ങള്‍ ഡികോഡ് ചെയ്യണമെന്നും നാലുഭാഷയിലുള്ള രേഖകള്‍ പ്രതികളില്‍ നിന്നും കണ്ടെത്തിയട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള കത്തുകള്‍ പരിശോധിച്ച് വരുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം എസ്എഫ്ഐ പ്രവര്‍ത്തകരാണ് അറസ്റ്റലായവരെന്നും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതേന്നും എന്ത് വായിക്കണം എന്ത് പഠിക്കണമെന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ശ്രമിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.

കേസ് വിധിപറയാനായി മാറ്റിവച്ചു. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാന്‍ വച്ചിരുന്നെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Top