സീസണ്‍ പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് ലിവര്‍പൂളിനെ ജേതാക്കളാക്കുക?

ലണ്ടന്‍: കൊറോണ വൈറസ് വ്യാപിക്കുന്ന ഭീതിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ലീഗ് തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ പോയിന്റുള്ള ലിവര്‍പൂളിനെ ജേതാക്കളാക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ഇതിനെ പിന്‍തള്ളിയാണ് മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കറായ അലന്‍ ഷിയറര്‍ രംഗത്തെത്തിയിരിക്കുന്നത്.

ലീഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിവര്‍പൂളിന് കിരീടം നല്‍കരുതെന്നാണ് ഷിയറര്‍ വ്യക്തമാക്കുന്നത്.

”സീസണ്‍ പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് ലിവര്‍പൂളിനെ ജേതാക്കളാക്കുക? ലീഗ് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വിജയികളോ റിലഗേഷനോ ഒന്നും പാടില്ല. ഇതേ ടീമുകളെ വെച്ച് അടുത്ത സീസണ്‍ ആരംഭിക്കണം.” ഷിയറര്‍ പറഞ്ഞു.

ലീഗില്‍ ഒന്നാമതുള്ളത് ലിവര്‍പൂളാണ്. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്തുള്ളത്. സിറ്റിയേക്കാള്‍ 25 പോയിന്റ് ലീഡാണ് ലിവര്‍പൂളിനുള്ളത്‌.

Top