ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്ക് കണ്ണൂരിന്റെ മണ്ണില്‍ ഊഷ്മള സ്വീകരണം

കണ്ണൂര്‍: ക്യൂബന്‍ വിപ്ലവ നേതാവ് ചെ ഗുവേരയുടെ മകള്‍ അലൈഡ ഗുവേരക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി. രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍എത്തിയ അലൈഡയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

സ്വതന്ത്ര ക്യൂബയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അലൈഡയുടെ ഇന്ത്യ-നേപ്പാള്‍ സന്ദര്‍ശനം. ഇതിന്റെ ഭാഗമായാണ് അവര്‍ കണ്ണൂരിലും എത്തിയിരിക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അലൈഡ പങ്കെടുക്കും. ഇന്ന് നടക്കുന്ന ക്യൂബന്‍ ഐക്യ ദാര്‍ഢ്യസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സമത പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കന്‍ ജീവിതവും സംസ്‌കാരവും രാഷ്ട്രീയവും സംബന്ധിച്ച 10 പുസ്തകങ്ങളടക്കം 14 പുസ്തകങ്ങളുടെ പ്രകാശനവും ഇന്ന് നടക്കും.

Top