അല വൈകുണ്ഠപുരമുലൂവിന്റെ ഹിന്ദി റീമേക്ക് വരുന്നു; നായകന്‍ അക്ഷയ് കുമാര്‍ ?

തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അല വൈകുണ്ഠപുരമുലൂവിന്റെ ഹിന്ദി റീമേക്ക് വരുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

അല്ലു അര്‍ജുന്‍,പൂജ ഹെഗ്‌ഡെ എന്നിവര്‍ അഭിനയിച്ച അല വൈകുണ്ഠപുരാമുലൂവിന്റെ റീമേക്ക് അവകാശം എട്ട് കോടി രൂപയ്ക്കാണ് ബോളിവുഡ് നിര്‍മ്മാതാവ് അശ്വിന്‍ വര്‍ഡെ സ്വന്തമാക്കിയത്.

ചിത്രത്തിന്റെ റീമേക്കില്‍ അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ചലച്ചിത്രമേഖലയില്‍ ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ.

അതേസമയം, തിവിക്രം സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം,നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ ആയിരുന്നു അഭിനയിച്ചത്. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയായിരുന്നു ഇത്.

Top