Al-Qaeda’s deputy leader killed in US strike northwestern Syria

സനാ: യെമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പ്രാദേശിക അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു.

ഉസാമ ഹൈദറാണ് കൊല്ലപ്പെട്ടത്. ഹൈദറിന്റെ ബന്ധുകൂടിയായ അലി മുഹമ്മദ് സോംലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രണ്ടു ദിവസത്തിനിടെ യെമനില്‍ 30 ലേറെ ആക്രമണങ്ങള്‍ നടത്തിയെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയ വക്താവ് ജെഫ് ഡേവിസ് വ്യക്തമാക്കിയിരുന്നു. അല്‍ഖ്വയ്ദ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ അമേരിക്കന്‍ സൈന്യം 14 അല്‍ഖ്വയ്ദ തീവ്രവാദികളെ വധിച്ചിരുന്നു.

Top