അല്‍ഖ്വയ്ദയുടെ ആക്രമണം; യമന്‍ സൈനിക താവളത്തിലെ 19 സൈനികര്‍ കൊല്ലപ്പെട്ടു

യമന്‍; അല്‍ഖൈ്വദയുടെ ആക്രമണത്തില്‍ യമന്‍ സൈനിക താവളത്തിലെ 19 സൈനികര്‍ കൊല്ലപ്പെട്ടു. ഐ.എസിന്റെയും ഹൂതികളുടെയും ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പാണ് വീണ്ടും ആക്രമണമുണ്ടായത്.

ദക്ഷിണ യമനിലെ അമ്പയാന്‍ മേഖലയില്‍ അല്‍ മഹ്ഫാദ് സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ആയുധധാരിയായ ഭീകരര്‍ സൈനിക ക്യാമ്പിലേക്ക് പുകപടലങ്ങള്‍ നിറക്കുകയും, പുകയെ തുടര്‍ന്ന് സൈനികര്‍ പുറത്ത് കടന്ന അവസരത്തില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ക്യാംപിലുണ്ടായിരുന്ന മറ്റു സൈനികര്‍ക്കെല്ലാം പരിക്കുണ്ട്. മുഴുവന്‍ ഭീകരരെയും സൈന്യം വധിച്ചു.

Top