Al Qaeda – Saudi Arabia in connection with the disclose

ലണ്ടന്‍: സൗദി രാജകുടുംബത്തിലെ അംഗത്തിന് അല്‍ക്വയ്ദയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അല്‍ക്വയ്ദ ബോംബ് നിര്‍മാണ വിദഗ്ധനായ ഗാസ്സന്‍ അബ്ദുള്ള അല്‍ ഷാബ്രി.

ക്യൂബയിലെ ഗ്വാണ്ടാനാമോ തടവറയില്‍ കഴിയുന്ന ഗാസ്സന്‍ അബ്ദുള്ള അല്‍ ഷാബ്രിയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ യുഎസ് സൈന്യത്തോടു വെളിപ്പെടുത്തിയത്. ആരോപണവിധേയനായ സൗദി രാജകുടുംബത്തിലെ അംഗത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു മുന്നോടിയായി യുവാക്കളെ അല്‍ക്വയ്ദയിലേക്കു റിക്രൂട്ട് ചെയ്തതില്‍ രാജകുടുംബാംഗത്തിനു പങ്കുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിനു മുന്നോടിയായി യുഎസിലേക്കു പോകുന്നതിനു മുമ്പ് ഗാസ്സന്‍ അബ്ദുള്ള അല്‍ ഷാബ്രി സൗദി അറേബ്യയിലെ ഒരു മതപുരോഹിതനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാള്‍ ഫോണില്‍ ആരെയോ ‘യുവര്‍ ഹൈനസ്’ എന്ന് അഭിസംബോധന ചെയ്തു.

ഇതില്‍നിന്നാണ് തന്നെ ഭീകരവാദവുമായി ബന്ധിപ്പിച്ച പുരോഹിതന് രാജകുടുംബാംഗവുമായി ബന്ധമുള്ള കാര്യം പിടികിട്ടിയതെന്നും ഇയാള്‍ യുഎസ് സൈന്യത്തിനു മൊഴി നല്‍കിയിട്ടുണ്ട്

എന്നാല്‍ സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷന് ഭീകരരെ സൗദി ഭരണകൂടവുമായോ രാജകുടുംബവുമായോ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

Top