അല്‍ഖ്വയ്ദ ബന്ധം; കേരളത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: കേരളത്തില്‍ അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ മലയാളികളുമുണ്ടെന്നുമാണു വിവരം.

ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലാദേശ് ഭീകരസംഘടനയ്ക്കു കേരളത്തില്‍ സാന്നിധ്യമുള്ളതായും സംശയമുണ്ട്.

2019 ല്‍ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവര്‍ത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണു കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

Top