എണ്‍പത്തിമൂന്നാം വയസ്സില്‍ വീണ്ടും അച്ഛനായി ആല്‍ പാച്ചിനോ; കാമുകിക്ക് പ്രായം 29

ണ്‍പത്തിമൂന്നാം വയസ്സില്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി പ്രശസ്ത അമേരിക്കന്‍ നടന്‍ അല്‍ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റോമന്‍ പച്ചീനോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നൂര്‍ അല്‍ഫലാഹില്‍ അല്‍ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്.

മുന്‍ ബന്ധങ്ങളില്‍ മൂന്നു മക്കളുടെ പിതാവാണ് അല്‍ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റണ്‍, ഒലീവിയ, ജൂലി മേരി എന്നിവരാണ് അല്‍ പച്ചീനോയുടെ മക്കള്‍. ആദ്യ കാമുകിയായ ജാന്‍ ടാറന്റിലുള്ള മകളാണ് 33 വയസ്സുള്ള ജൂലി മേരി. അതിനു ശേഷം പങ്കാളിയായ ബെവേര്‍ളി ഡി എയ്ഞ്ചലോയില്‍ ഉണ്ടായ ഇരട്ടക്കുട്ടികളാണ് ആന്റണും ഒലീവിയയും. ഇവര്‍ക്ക് 22 വയസ്സുണ്ട്.

അതേസമയം, പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിങ് നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 22 ാം വയസ്സില്‍ നൂറിന്റെ കാമുകന്‍ എഴുപത്തിയെട്ടുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെര്‍?ഗ്രുവെനുമായും നൂര്‍ ഡേറ്റിങിലായി. കോടീശ്വരനായ ഇയാള്‍ക്ക് 60 വയസ്സായിരുന്നു. 2020 ലാണ് അല്‍ പച്ചീനോയും നൂറും ഡേറ്റിങ്ങിലാകുന്നത്.

Top