സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ വിജയകുതിപ്പിന് അവസാനം

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ വിജയകുതിപ്പിന് അവസാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സംഘത്തെയും അബ ക്ലബാണ് സമനിലയില്‍ തളച്ചത്. മുന്‍ മത്സരങ്ങളേക്കാള്‍ കടുത്ത പോരാട്ടമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ നേരിട്ടത്. തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ക്ക് ശേഷമാണ് അല്‍ നസറിന് സമനില ലഭിക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഗോളടിച്ച റൊണാള്‍ഡോയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വലചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഗോളടിക്കാന്‍ ലഭിച്ച നിരവധി അവസരങ്ങളാണ് അല്‍ നസര്‍ താരങ്ങള്‍ കളഞ്ഞ് കുളിച്ചത്.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് അബ ക്ലബിന്റെ സമനില ഗോള്‍ പിറന്നത്. ടോക്കോ ഏകാമ്പിയാണ് ഗോളടിച്ച് സമനില പിടിച്ചുവാങ്ങിയത്. രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ തുലച്ചതിന് കനത്ത വിലാണ് അല്‍ നസറിന് നല്‍കേണ്ടി വന്നത്. സൗദി പ്രോ ലീഗില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച അല്‍ നസര്‍ ഏഴെണ്ണത്തില്‍ വിജയിച്ചു. രണ്ട് മത്സരം പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം സമനിലയിലായി. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് അല്‍ നസര്‍.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസ് സ്വീകരിച്ച മാര്‍സലോ ബ്രോസോവിച്ച്, ഒട്ടാവിയോ മോന്റേരിയോ വലയ്ക്കുള്ളിലാക്കി. 28-ാം മിനിറ്റില്‍ ആന്റേഴ്‌സണ്‍ തലിസ്‌ക അല്‍ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. 36-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അബ ക്ലബ് ആദ്യ മറുപടി നല്‍കി. സാദ് ബഗിര്‍ ആണ് ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അല്‍ നസര്‍ 2-1ന് മുന്നിലായിരുന്നു.

 

 

Top