എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് മൂന്നാം ജയം

റിയാദ്: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് മൂന്നാം ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസറിന്റെ ജയം. രണ്ട് തകര്‍പ്പന്‍ ഗോളുകളും ഒരു അസിസ്റ്റും നേടി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന് വിജയമൊരുക്കി. അല്‍ നസറിന്റെ തകര്‍പ്പന്‍ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. 25-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക അല്‍ നസറിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഗോളിന് അസിസ്റ്റ് നല്‍കി. പിന്നാലെ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ അല്‍ ദുഹൈല്‍ ശക്തമാക്കി. പക്ഷേ ആദ്യ പകുതിയില്‍ പിന്നെ ഗോള്‍ പിറന്നില്ല.

സമനില ഗോളിനായുള്ള അല്‍ ദുഹൈലിയുടെ ശ്രമങ്ങള്‍ക്ക് അപ്രതിക്ഷിത തിരിച്ചടി ലഭിച്ചു. 81-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അല്‍ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. ഒട്ടാവോ മൊന്റാരിയുടെ അസിസ്റ്റില്‍ തകര്‍പ്പന്‍ ഇടം കാല്‍ വോളിയിലൂടെ റൊണാള്‍ഡോ ഗോള്‍ നേടി. സ്‌കോര്‍ 4-2 ആയി. 85-ാം മിനിറ്റില്‍ മൈക്കല്‍ ഒലുംഗ വീണ്ടും അല്‍ ദുഹൈലിനായി സ്‌കോര്‍ ചെയ്തു. പക്ഷേ അവസാന മിനിറ്റുകളില്‍ അല്‍ ദുഹൈലിക്ക് ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അല്‍ നസറിന്റെ വിജയം.

രണ്ടാം പകുതിയില്‍ ഗോള്‍ മഴ പിറന്നു. 56-ാം മിനിറ്റില്‍ സാദിയോ മാനെ അല്‍ നസറിന്റെ രണ്ടാം ഗോള്‍ വലയിലെത്തിച്ചു. 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഇടം കാലിലും മാന്ത്രികതയുണ്ടെന്ന് കാണിച്ചു. മത്സരത്തില്‍ അല്‍ നസര്‍ 3-0 ത്തിന് മുന്നിലെത്തി. പിന്നീടായിരുന്നു അല്‍ ദുഹൈലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ടത്. ഇസ്‌മെയില്‍ മുഹമ്മദ് 63-ാം മിനിറ്റിലും അല്‍മോസ് അലി 67-ാം മിനിറ്റിലും വലചലിപ്പിച്ചു. ഇതോടെ സ്‌കോര്‍ 3-2 എന്നായി.

 

Top