സൗദി പ്രോ ലീഗില്‍ അല്‍ നസറിന് ഞെട്ടിക്കുന്ന തോല്‍വി

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് ഞെട്ടിക്കുന്ന തോല്‍വി. പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലായിരുന്ന അല്‍ റീഡ് എഫ്‌സിയാണ് ക്രിസ്റ്റ്യാനോയുടെ സംഘത്തെ തകര്‍ത്തെറിഞ്ഞത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ റീഡിന്റെ വിജയം.

രണ്ടാം പകുതി ആരംഭിച്ചതും അല്‍ റീഡ് വീണ്ടും പന്ത് വലയിലാക്കി. മൊഹമ്മദ് ഫൗസെര്‍ ആണ് ഗോള്‍ നേടിയത്. 87-ാം മിനിറ്റിലെ ആമിര്‍ സയുദിന്റെ ഗോള്‍ നേട്ടം കൂടെയായതോടെ 3-1ന്റെ വിജയം അല്‍ റീഡ് ആഘോഷിച്ചു.മത്സരത്തിന്റെ 72 ശതമാനവും പന്തിനെ നിയന്ത്രിച്ചത് അല്‍ നസര്‍ ആയിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അല്‍ റീഡ് 13-ാം സ്ഥാനത്തേയ്ക്കുയര്‍ന്നു. അല്‍ നസര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള അല്‍ റീഡുമായി ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണ് അല്‍ നസറിനുള്ളത്.

18-ാം മിനിറ്റില്‍ കരിം എല്‍ ബെര്‍കൗയുടെ ഗോളില്‍ അല്‍ റീഡ് മുന്നിലെത്തി. പക്ഷേ 24-ാം മിനിറ്റില്‍ തന്നെ അല്‍ നസര്‍ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വോളി പോസ്റ്റില്‍ അടിച്ചെങ്കിലും അയ്മാന്‍ യഹ്യ കൃത്യമായി ഇടപെട്ടു. ഇതോടെ ഗോള്‍ നില 1-1 ആയി. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല.

Top